കുമ്പളം: ബി.ഡി.ജെ.എസ് കുമ്പളം പഞ്ചായത്ത് പ്രവർത്തകയോഗവും അംഗത്വവിതരണവും എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് ഉദ്ഘാടനം ചെയ്തു. എ.ടി. രാജേഷിന് ആദ്യ അംഗത്വം നൽകി. മണ്ഡലം പ്രസിഡന്റ് സി.കെ. ദിലീപിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മണ്ഡലം ജനറൽ സെക്രട്ടറി ഉമേഷ് ഉല്ലാസ്, വൈസ് പ്രസിഡന്റ് സുരേഷ്, എം.പി അനി, സുധീർ, പ്രദീപ് എന്നിവർ സംസാരിച്ചു.