p
മുടക്കുഴ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് വടൂപാടം പാടശേഖര സമിതിയുടെ നേതൃത്യത്തിൽ വിത്ത് വിത ഉത്സവം പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്യുന്നു.

കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് വടൂപാടം പാടശേഖര സമിതിയുടെ നേതൃത്യത്തിൽ വടുപാടം പാടശേഖരത്ത് വിത്തുവിത ഉത്സവം പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജെ. മാത്യു അദ്ധ്യക്ഷത വഹിച്ചു. ജോസ് .എ.പോൾ, ഡോളി ബാബു പാടശേഖര സമിതി ഭാരവാഹികളായ ജോർജ്, ഏലിയാസ് , സണ്ണി, ബാബു എന്നിവർ പങ്കെടുത്തു.