പെരുമ്പാവൂർ: പെരുമ്പാവൂർ നിയോജകമണ്ഡലം ജനജാഗരൺ അഭിയാൻ പദയാത്രയുടെ ഇന്നുനടക്കേണ്ട സമാപന സമ്മേളനം രാഹുൽ ഗാന്ധി എം.പിയുടെ കേരള സന്ദർശനം പ്രമാണിച്ച് വ്യാഴാഴ്ചത്തേക്ക് മാറ്റിവച്ചതായി മണ്ഡലം പ്രസിഡന്റ് വി.എച്ച്. മുഹമ്മദ്, ബ്ലോക്ക് ജനറൽ സെക്രട്ടറി എം.പി.ജോർജ് എന്നിവർ അറിയിച്ചു. അല്ലപ്ര കെ.കരുണാകരൻ നഗറിൽ വ്യാഴാഴ്ച വൈകിട്ട് 6ന് നടക്കുന്ന പൊതുസമ്മേളനത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി., യൂത്ത്‌കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശബരീനാഥ്, ബെന്നി ബെഹനാൻ എം.പി, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ തുടങ്ങിയവർ പ്രസംഗിക്കും.