koova
കൂവപ്പടി സർവ്വീസ് സഹകരണ ബാങ്ക് സഘടിപ്പിച്ച സ്വയംതൊഴിൽ പരിശീലനം ബാങ്ക് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: കൂവപ്പടി സർവ്വീസ് സഹകരണ ബാങ്കിന്റെ നേത്യത്വത്തിൽ സ്വയംതൊഴിൽ പരിശീലനം സംഘടിപ്പിച്ചു കാവുംപുറം ബ്രാഞ്ച് പ്രിയദർശിനി ട്രെയിനിംഗ് ഹാളിൽ സംഘടിപ്പിച്ച തൊഴിൽ പരിശീലന പരിപാടി ബാങ്ക് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് മോളി തോമസ് അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഭരണസമിതിയംഗങ്ങളായ ജിജി ശെൽവരാജ്, പി.പി അൽഫോൻസ്, ആന്റു ഉതുപ്പാൻ, അജി മാടവന, എൽസി ഔസേഫ്, ദീപു റാഫേൽ, സിം രാജ് എന്നിവർ പ്രസംഗിച്ചു.