parayakadu-temple-
പറയകാട് ഗുരുതിപ്പാടം ഭഗവതി ക്ഷേത്രത്തിൽ മഹോത്സവത്തിന് പറവൂർ രാകേഷ് തന്ത്രി കൊടിയേറ്റുന്നു.

പറവൂർ: പറയകാട് ധർമ്മാർത്ഥ പ്രദർശിനിസഭ ഗുരുതിപ്പാടം ഭഗവതി ക്ഷേത്രത്തിൽ മഹോത്സവത്തിന് കൊടികയറി. ക്ഷേത്രം തന്ത്രി പറവൂർ രാകേഷ്, മേൽശാന്തി ഇ.എൻ. സുരേഷ് ശാന്തി എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. ഇന്ന് (22) രാവിലെ നവകപഞ്ചാഗവ്യ കലശാഭിഷേകം, വിശേഷാൽ സർപ്പപൂജ, വൈകിട്ട് 7.30ന് നൃത്തനൃത്ത്യങ്ങൾ, ഗാനമേള, 23ന് വൈകിട്ട് 7.30ന് ഗാനമേള, 24ന് വൈകിട്ട് 7ന് പുഷ്പാഭിശേകം, രാത്രി പത്തിന് കഥകളി, മഹോത്സവദിനമായ 25ന് രാവിലെ എട്ടിന് കാഴ്ചശ്രീബലി, ഉച്ചയ്ക്ക് രണ്ടിന് ഓട്ടൻതുള്ളൽ, വൈകിട്ട് നാലരക്ക് പകൽപ്പൂരം, പഞ്ചാരിമേളം, രാത്രി പത്തിന് ആകാശവിസ്മയം, പതിനൊന്നിന് പള്ളിവേട്ട, ആറാട്ട് മഹോത്സവ ദിനമായ 26ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് ആറാട്ട് സദ്യ, വൈകിട്ട് മൂന്നിന് ഓട്ടൻതുള്ളൽ, അഞ്ചിന് ആറാട്ടുബലി, പുറപ്പാട് തുടർന്ന് ആറാട്ട്, രാത്രി 11ന് വലിയഗുരുതിക്ക് ശേഷം മഹോത്സവത്തിന് കൊടിയിറങ്ങും.