പെരുമ്പാവൂർ: പെരുമ്പാവൂർ മഹാത്മാസെന്ററിന്റെ ആഭിമുഖ്യത്തിൽ ഫാത്തിമ ഐകെയർ ആശുപത്രിയുമായി സഹകരിച്ച് ഈ മാസം 26ന് സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടത്തും. രാവിലെ 9.30 മുതൽ പെരുമ്പാവൂർ മുനിസിപ്പൽ ലൈബ്രറി റോഡിൽ മാർ ബേസിൽ ക്ലിനിക്കിന് സമീപം പ്രവർത്തിക്കുന്ന മഹാത്മാസെന്ററിൽ നഗരസഭ ചെയർമാൻ ടി.എം.സക്കീർ ഹുസൈൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. അഡ്വ.സി.കെ. സെയതുമുഹമ്മദാലി അദ്ധ്യക്ഷത വഹിക്കും. വിവരങ്ങൾക്ക് : 94953 90903 എന്ന നമ്പറിൽ ബന്ധപ്പെടണം.