പറവൂർ: പറവൂത്തറ എച്ച്.ഡി സഭ ചില്ലിക്കൂടം ഭഗവതി ക്ഷേത്രത്തിൽ മഹോത്സവത്തിന് ചെറായി പുരുഷോത്തമൻ തന്ത്രിയുടേയും കൊടുങ്ങല്ലൂർ സന്തോഷ് തന്ത്രിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടികയറി. ഇന്ന് (22) രാവിലെ യക്ഷിക്കളം, ഭസ്മക്കളം, വൈകിട്ട് പൊടിക്കളം, രാത്രി എട്ടിന് താലം എഴുന്നള്ളിപ്പ്, അഷ്ടനാഗക്കളം, നാളെ (23) വൈകിട്ട് ഏഴരയ്ക്ക് കഥാപ്രസംഗം, 24ന് രാവിലെ എട്ടിന് നാരായണീയ പാരായണം, 25ന് രാവിലെ പത്തിന് കലംപൂജ, മഹോത്സവദിനമായ 26ന് രാവിലെ ഒമ്പതിന് ശിവേലി എഴുന്നള്ളിപ്പ്, പത്തിന് നവകലശാഭിഷേകം, വൈകിട്ട് അഞ്ചിന് എഴുന്നെള്ളിപ്പ്, 5.30ന് മഹാലക്ഷ്മിപൂജ തുടർന്ന് മണ്ഡലപൂജ സർമപ്പണം, ദീപക്കാഴ്ച, രാത്രി ഒമ്പതിന് കഥാപ്രസംഗം, ഒരുമണിക്ക് കാലം അകമ്പടിയോടുകൂടി ആറാട്ട് എഴുന്നള്ളിപ്പ്. കൊടിയിറക്ക്, ഗുരുതിക്കു ശേഷം നടയടയ്ക്കും.