പറവൂർ: പറവൂർ ബോയ്സ് ഹൈസ്കൂളിൽ 1965ന് മുമ്പ് പഠിച്ച പൂർവവിദ്യാർത്ഥി സംഗമം ഇന്ന് (22) നടക്കും. 1964ന് മുമ്പ് മിക്സഡ്‌ സ്കൂളായിരുന്ന വിദ്യാലയം, കുട്ടികളുടെ ആധിക്യംമൂലം ബോയ്സ്, ഗേൾസ് എന്നിങ്ങനെ വേർതിരിച്ചു. വേർതിരിവിന് മുമ്പ് പഠിച്ചിരുന്ന പെൺകുട്ടികളും സംഗമത്തിൽ പങ്കെടുക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് സ്കൂൾ അങ്കണത്തിൽ രജിസ്ട്രഷൻ ആരംഭിക്കും. ഫോൺ 989509207.