
അങ്കമാലി: മൂക്കന്നൂർ പഞ്ചായത്തിലെ വലിയചിറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വലിയചിറ പരിസരത്തു ചേർന്ന പരിപാടിയിൽ പഞ്ചായത്തു പ്രസിഡന്റ് പോൾ പി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ആറര ലക്ഷം രൂപ മുടക്കിയാണ് നിർമ്മാണം. എം.ഒ.ജോർജ്ജ്, ലൈജാ ആന്റു ,ലാലി ആന്റു, കെ.വി.ബിബിഷ്, ടി.എം.വർഗീസ്, ഏല്യാസ് കെ.തരിയൻ എന്നിവർ സംസാരിച്ചു.