p

കൊച്ചി: കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തിയതിനെതിരായ ഹർജി ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി തള്ളി. കോട്ടയം കടുത്തുരുത്തി സ്വദേശി പീറ്റർ മ്യാലിപ്പറമ്പിലിന്റെ ഹർജിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ തള്ളിയത്. ഹർജിയിലെ വാദങ്ങൾ വിചിത്രവും ബാലിശവുമാണെന്ന് വിലയിരുത്തിയ സിംഗിൾ ബെഞ്ച് ഹർജിക്കു പിന്നിൽ രാഷ്ട്രീയ അജൻഡയുണ്ടോയെന്ന് സംശയമുണ്ടെന്നും അഭിപ്രായപ്പെട്ടു.

ആയിരക്കണക്കിന് കേസുകൾ ഹൈക്കോടതിയുടെ പരിഗണനയ്ക്കും തീർപ്പിനുമായി കാത്തുകിടക്കുന്നുണ്ട്. അതിനിടയിൽ ഇത്തരം ബാലിശമായ ഹർജി നൽകുന്നത് കോടതി അംഗീകരിക്കില്ലെന്ന് സമൂഹത്തെയും ഹർജിക്കാരനെയും ബോദ്ധ്യപ്പെടുത്താനാണ് വൻതുക പിഴ ചുമത്തുന്നതെന്നും വിധിയിൽ പറയുന്നു.

പിഴത്തുക ആറാഴ്ചയ്ക്കകം കേരള ലീഗൽ സർവീസ് അതോറിറ്റിയിൽ (കെൽസ) കെട്ടിവയ്ക്കണം. തുക ലഭിച്ചില്ലെങ്കിൽ റവന്യൂ റിക്കവറി നടപടിയെടുക്കണം.

രാജ്യം പകർച്ചവ്യാധിയുടെ പിടിയിലമരുമ്പോൾ ജനതയുടെ ആത്മവീര്യം വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രി വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ തന്റെ ചിത്രം വച്ച സന്ദേശം നൽകുന്നത് സ്വകാര്യതയിലുള്ള കടന്നു കയറ്റമാവുന്നതെങ്ങനെ? നമ്മുടെ രാജ്യത്തെയും അതിന്റെ ചരിത്രത്തെയും അറിയുന്നൊരാൾ ഇത്തരം വാദങ്ങൾ ഉന്നയിക്കില്ല. ഹർജിക്കാരൻ ഇന്ത്യയിലല്ലേ ജീവിക്കുന്നത്? വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കണമോയെന്ന് തീരുമാനിക്കുന്നത് അതത് രാജ്യങ്ങളാണ്. സർക്കാരിന്റെ നയങ്ങളോടും പ്രധാനമന്ത്രിയുടെ നിലപാടുകളോടും വിയോജിപ്പുണ്ടാകാം. എന്നാൽ, മരുന്നും കർശന നിയന്ത്രണവും കൊണ്ട് കൊവിഡിനെ തോൽപ്പിക്കാമെന്ന് പ്രധാനമന്ത്രിയുടെ ചിത്രമുൾപ്പെടുത്തി സന്ദേശം നൽകുന്നതിൽ എന്താണ് തെറ്റ്? പ്രധാനമന്ത്രിയുടെ ചിത്രമുള്ള വാക്സിൻ സർട്ടിഫിക്കറ്റ് കൈവശം വയ്ക്കുന്നതിൽ ആരും ലജ്ജിക്കേണ്ടതില്ലെന്നും ഹർജിയിലെ വാദങ്ങൾക്ക് മറുപടിയായി ഹൈക്കോടതി അഭിപ്രായപ്പെട്ടു.

പ്ര​ധാ​ന​മ​ന്ത്രി​ ​പാ​ർ​ല​മെ​ന്റി​ന്റെ മേ​ൽ​ക്കൂ​ര​ ​പൊ​ളി​ച്ച്
അ​ക​ത്തു ക​ട​ന്ന​ത​ല്ല​:​ ​ഹൈ​ക്കോ​ട​തി

പ്ര​ധാ​ന​മ​ന്ത്രി​ ​പാ​ർ​ല​മെ​ന്റ് ​മ​ന്ദി​ര​ത്തി​ന്റെ​ ​മേ​ൽ​ക്കൂ​ര​ ​പൊ​ളി​ച്ച് ​അ​ക​ത്തു​ ​ക​ട​ന്ന​ത​ല്ലെ​ന്നും,​ ​ജ​ന​വി​ധി​യി​ലൂ​ടെ​ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​താ​ണെ​ന്നും​ ​ഹൈ​ക്കോ​ട​തി.​ ​കൊ​വി​ഡ് ​വാ​ക്സി​ൻ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​ചി​ത്രം​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നെ​തി​രാ​യ​ ​ഹ​ർ​ജി​ ​പി​ഴ​ ​സ​ഹി​തം​ ​ത​ള്ളി​യാ​ണ് ​സിം​ഗി​ൾ​ ​ബെ​ഞ്ച് ​ഇ​ക്കാ​ര്യം​ ​പ​റ​ഞ്ഞ​ത്.
ജ​ന​വി​ധി​യി​ലൂ​ടെ​ ​ഒ​രു​ ​പാ​ർ​ട്ടി​ ​അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യും​ ​പ്ര​ധാ​ന​മ​ന്ത്രി​യെ​ ​തി​ര​ഞ്ഞെ​ടു​ക്കു​ക​യും​ ​ചെ​യ്താ​ൽ​ ​അ​ദ്ദേ​ഹം​ ​ആ​ ​പാ​ർ​ട്ടി​യു​ടെ​ ​മാ​ത്ര​മ​ല്ല,​ ​രാ​ജ്യ​ത്തി​ന്റെ​ ​നേ​താ​വാ​ണ്.​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ആ​രാ​യാ​ലും​ ​ആ​ ​പ​ദ​വി​ ​ഓ​രോ​ ​പൗ​ര​ന്റെ​യും​ ​അ​ഭി​മാ​ന​മാ​ക​ണം.​ ​പ്ര​ധാ​ന​മ​ന്ത്രി​യെ​ ​ആ​ദ​രി​ക്കു​ക​യെ​ന്ന​ത് ​ഓ​രോ​ ​പൗ​ര​ന്റെ​യും​ ​ക​ട​മ​യാ​ണ്.​ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​ചി​ത്രം​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​ത്മൗ​ലി​കാ​വ​കാ​ശ​ത്തി​ന്റെ​യോ​ ​മ​റ്റേ​തെ​ങ്കി​ലും​ ​അ​വ​കാ​ശ​ങ്ങ​ളു​ടെ​യോ​ ​ലം​ഘ​ന​മ​ല്ല​ ​-​ ​സിം​ഗി​ൾ​ബെ​ഞ്ച് ​പ​റ​ഞ്ഞു. ​പ​ര​സ്പ​ര​ ​ബ​ഹു​മാ​നം​ ​ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണ്.​ ​അ​തി​ല്ലാ​താ​യാ​ൽ​ ​അ​ന്ന് ​ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​ ​ക​രി​ദി​ന​മാ​ണെ​ന്നും​ ​ഹൈ​ക്കോ​ട​തി​ ​ഓ​ർ​മ്മ​പ്പെ​ടു​ത്തി. പാ​ർ​ല​മെ​ന്റ് ​അം​ഗ​ങ്ങ​ളെ​യും​ ​പ്ര​ധാ​ന​മ​ന്ത്രി​യെ​യും​ ​തി​ര​ഞ്ഞെ​ടു​ത്തു​ ​ക​ഴി​ഞ്ഞാ​ൽ​ ​രാ​ജ്യം​ ​രാ​ഷ്ട്രീ​യ​ ​വേ​ർ​തി​രി​വു​ക​ൾ​ ​മാ​റ്റി​ ​വ​ച്ച് ​പ്ര​ധാ​ന​മ​ന്ത്രി​യെ​ ​ബ​ഹു​മാ​നി​ക്കും.​ ​അ​തേ​ ​സ​മ​യം​ ​സ​ർ​ക്കാ​രി​ന്റെ​ ​ന​യ​ങ്ങ​ളെ​യും​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​നി​ല​പാ​ടു​ക​ളെ​യും​ ​എ​തി​ർ​ക്കാ​ൻ​ ​പൗ​ര​ന് ​അ​വ​കാ​ശ​വു​മു​ണ്ട്.