പെരുമ്പാവൂർ: പെരുമ്പാവൂർ മലമുറിയിൽ പ്രവർത്തിക്കുന്ന മഞ്ജു ഗാർമെന്റ്‌സിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി അല്ലപ്ര മനക്കപ്പടി ഭാഗത്തു പണിതീർത്ത നാല് വീടുകളുടെ താക്കോലുകൾ 24ന് രാവിലെ 11 ന് കൈമാറും. പെരുമ്പാവൂർ മേഖല മേത്രാപോലീത്ത മാത്യു മാർ അപ്രേം, വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. ഹമീദ്, രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് അജയകുമാർ, തുരുത്തിപ്ലി സെന്റ് മേരീസ് പള്ളിവികാരി ഫാ. അബ്രഹാം അലിയാട്ടുകുടി എന്നിവർ താക്കോൽദാനം നിർവഹിക്കും. മഞ്ജു ഗാർമെന്റ്‌സ് ഉടമകളായ ഷെവലിയാർ ടി.ടി ജോയ് തോമ്പ്ര, എബി ജോയ് തോമ്പ്ര എന്നിവർ പങ്കെടുത്തു.