മൂവാറ്റുപുഴ: ക്രിസ്മസ് -പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി 28 മുതൽ 31 വരെ നഗരസഭ കൗൺസിലും നക്ഷത്രകൂട്ടം കലാസമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന നഗരോത്സവം 2021ന്റെ സ്വാഗത സംഘം ഓഫീസ് തുറന്നു. മുനിസിപ്പൽ സ്റ്റേഡിയം ഗാലറി കോപ്ലക്സിൽ ആരംഭിച്ച ഓഫീസ് നഗരസഭ ചെയർമാൻ പി.പി.എൽദോസും മുൻ ചെയർമാന്മാരായ ഉഷ ശശിധരൻ, മേരി ജോർജ് തോട്ടം, എം.എ. സഹീർ, എ. മുഹമ്മദ് ബഷീർ, എന്നിവരും ചേർന്ന് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപഴ്സൺ സിനി ബിജു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അജി മുണ്ടാട്ട്, പി.എം. അബ്ദുൾ സലാം, നിസ അഷറഫ്, ജോസ് കുര്യാക്കോസ്, രാജശ്രീ രാജു, പ്രതിപക്ഷനേതാവ് ആർ. രാകേഷ്, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.