me

കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗം 4471-ാം നമ്പർ മേതല ശാഖയിലെ ആശാൻ മെമ്മോറിയൽ പ്രാർത്ഥന കുടുംബയോഗം ശാഖാ സെക്രട്ടറി പി.സി.ബിജുവിന്റെ ഭവനത്തിൽ നടന്നു. കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ സജിത്ത് നാരായണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.എൻ.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കമ്മിറ്റിയംഗങ്ങളായ പി. വി.ചന്ദ്രൻ, കെ.ചന്ദ്രബോസ്, എൻ.എൻ. കുഞ്ഞ്, എൻ.കെ.സുശീലൻ, സി.സി.രവി, ആർ.ഷാജി എന്നിവർ സംസാരിച്ചു.