കുറുപ്പംപടി: വായ്ക്കര സർക്കാർ യു.പി സ്കൂളിൽ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് അത്യാധുനിക രീതിയിൽ പുതിയതായി നിർമ്മിച്ച സ്കൂൾകെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു.
2019-20 വർഷത്തെ ആസ്തി വികസന ഫണ്ടിൽനിന്നും 42 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിച്ചിട്ടുള്ള പുതിയ കെട്ടിടത്തിൽ രണ്ട് ക്ലാസ് മുറികളും രണ്ട് ടോയ്‌ലറ്റുകളുമാണ് ഇതിനോടകം സജ്ജമാക്കിയിട്ടുള്ളത്. പുതിയ കെട്ടിടം ശിശു സൗഹാർദ്ദപരമായി നിർമ്മിച്ചിട്ടുള്ളതും ഭിത്തികളും തൂണുകളും മനോഹരമായ ചിത്രങ്ങളാലലംകൃതവുമാണ്. ക്ലാസ് മുറികളിലേക്ക് ആവശ്യമായ ഫർണിച്ചറുകളും ഈ ഫണ്ടിൽപെടുത്തി സജ്ജീകരിച്ചിട്ടുണ്ട്.