ആലുവ: ക്രിസ്മസ് - പുതുവത്സരാഘോഷങ്ങളിൽ കർശനപരിശോധനയുമായി റൂറൽ ജില്ലാപൊലീസ്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാൽ കർശനനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് അറിയിച്ചു. വരുംദിവസങ്ങളിൽ വാഹനപരിശോധന കർശനമാക്കും. മുൻകാലങ്ങളിൽ അനധികൃത മദ്യനിർമ്മാണവും വിൽപ്പനയും നടത്തി പിടിയിലായവർ പൊലീസിന്റെ നിരീക്ഷണത്തിലാണ്. വീണ്ടും ഇത്തരം കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെട്ടാൽ കാപ്പ ചുമത്തുന്നതുൾപ്പടെ നിയമനടപടിസ്വീകരിക്കും. വ്യാജവാറ്റ് തടയുന്നതിന് മലയോര മേഖലകളിലും മറ്റും പരിശോധന തുടരുകയാണ്. നേരത്തെ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരും പോലിസ് നിരീക്ഷണത്തിലാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമെ കരോളുകൾ നടത്താവു. പ്രദേശങ്ങളിൽ മഫ്ടി പൊലീസിന്റെ സാന്നിദ്ധ്യം ഉണ്ടാകും.