alumni
കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്‌കൂളിലെ 1978 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികൾ 43 വർഷത്തിന് ശേഷം സംഗമിച്ചപ്പോൾ

നെടുമ്പാശേരി: പഴയകാല ഓർമ്മകൾ അയവിറക്കി 43 വർഷത്തിന് ശേഷം അവർ വീണ്ടും ഒത്തുചേർന്നു. കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്‌കൂളിലെ 1978 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികളാണ് കുറ്റിപ്പുഴ സെന്റ് തോമസ് സ്‌ക്വയർ ഹാളിൽ വീണ്ടും ഒത്തുകൂടിയത്. 78ൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ 162 വിദ്യാർത്ഥികളിൽ 11 പേർ ഇപ്പോൾ ജീവിച്ചിരിപ്പില്ല. അവശേഷിച്ച 151 പേരിൽ രണ്ട് പേരൊഴികെ മുഴുവൻ പേരെയും കണ്ടെത്തി. സംഗമത്തിൽ 80 പേർ പങ്കെടുത്തു. ശാരീരിക അവശതകൾ കാര്യമാക്കാതെ സഹപാഠികളെ കാണാനെത്തിയ ബഷീറും ഇബ്രാഹിമുമാണ് ശ്രദ്ധാകേന്ദ്രമായത്. കൂട്ടായ്മയുടെ കൺവീനർ വി.എസ്. സുധീശൻ അദ്ധ്യക്ഷത വഹിച്ചു. കുന്നുകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും കൂട്ടായ്മ അംഗവുമായ അബ്ദുൾ ജബാർ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി സുരേഷ് കുമാർ, എം.പി.പത്രോസ്, അൽഫോൻസ് ലിഗോരി, രമണി എന്നിവർ സംസാരിച്ചു.