
പറവൂർ: പ്രമുഖ വ്യാപാരിയും കവിതാ സ്റ്റോഴ്സ് ഉടമയുമായ കനാൽ റോഡ് മാക്കാപറമ്പിൽ (കവിത) എം.എ. പുഷ്പാംഗദൻ മാസ്റ്റർ (82) നിര്യാതനായി. എടവനക്കാട് കെ.പി.എം ഹൈസ്കൂളിലെ റിട്ട. അദ്ധ്യാപകനാണ്. ടൗൺ മർച്ചന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ്, മർച്ചന്റ് ക്ലബ് പ്രസിഡന്റ്, ലയൺസ് ക്ലബ്, മെട്രോ പൊളിറ്റിൻ ക്ലബ് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പാലാതുരുത്ത് ഗുരുദേവ സംഘമിത്ര ചെയർമാനായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: ബേബി (റിട്ട. പ്രിൻസിപ്പൽ, പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ), മക്കൾ: കവിത (ഇലക്ട്രിക് ഡിസൈനർ, ദുബായ്), അനിൽകുമാർ (അദ്ധ്യാപകൻ, പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ), സരിത (ഫുജൈറ). മരുമക്കൾ: സുധീർ സുധാകരൻ (ദുബായ്), ബിന്ദി (അദ്ധ്യാപിക, നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ), ബിജോയ് (ഫുജൈറ).