തൃപ്പൂണിത്തുറ: ലീഡർ കെ.കരുണാകരൻ കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നാളെ (വ്യാഴം) വൈകിട്ട് 5ന് കെ.കരുണാകരൻ അനുസ്മരണം നടത്തും. ലായം കൂത്തമ്പലത്തിൽ നടക്കുന്ന അനുസ്മരണം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബൽറാം ഉദ്ഘാടനം ചെയ്യും. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി.നായർ അദ്ധ്യക്ഷനാകും. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്‌, കെ.ബാബു എം.എൽ.എ, കെ.ബി മുഹമ്മദ് കുട്ടി മാസ്റ്റർ, ഐ.കെ രാജു തുടങ്ങിയവർ പങ്കെടുക്കും.