pt
മുടക്കുഴ ഗവൺമെൻറ് യു.പി സ്കൂളിന് ലഭിച്ച സ്കൂൾ അക്കാദമിയുടെ ദേശീയ പുരസ്കാരം മന്ത്രി റോഷി അഗസ്റ്റിനിൽ നിന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.അവറാച്ചനും പി.റ്റി.എ ഭാരവാഹികളും ചേർന്ന് പുരസ്ക്കാരം ഏറ്റുവാങ്ങുന്നു

കുറുപ്പംപടി: സ്കൂൾ അക്കാഡമിയുടെ ദേശീയതലത്തിലുള്ള പുരസ്കാരം കരസ്ഥമാക്കി മുടക്കുഴ യു.പി സ്കൂൾ. അക്കാദമിക മികവ് ,അഡ്മിഷൻ മികവ്, ഭൗതികസാഹചര്യങ്ങൾ ഒരുക്കൽ, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ, വികസന കാഴ്ചപ്പാട്, ഓൺലൈൻ പഠനം ഒരുക്കൽ, മികച്ച പൊതുജനാഭിപ്രായം, പാഠ്യപാഠ്യേതര രംഗത്ത് മികവാർന്ന പ്രവർത്തനം നടത്തിയ സ്കൂളുകളുടെ അടിസ്ഥാനത്തിൽ ദേശീയതലത്തിൽ കേരളത്തിൽ നിന്ന് രണ്ട് യു.പി.സ്കൂളുകളാണ് ഈ അവാർഡിന് അർഹരായിട്ടുള്ളത്. കോട്ടയത്ത് നടന്ന ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിനിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചനും പി.ടി.എ ഭാരവാഹികളും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ജെ. മാത്യു, ജോസ്.എ പോൾ, പ്രധാന അദ്ധ്യാപിക മിനി, മുൻ പ്രധാനാദ്ധ്യാപിക രമണി, പി.ടി.എ.വൈസ് പ്രസിഡന്റ് രാജേഷ്.കെ.എം എന്നിവർ പങ്കെടുത്തു.