കൊച്ചി: കാൽമുട്ടിന്റെ മദ്ധ്യഭാഗത്തുള്ള ലിഗമെന്റിനു സംഭവിക്കുന്ന തേയ്മാനം (നീ മീഡിയൽ ലിഗമെന്റ് ടെയർ) ചികിത്സിച്ച് ഭേദമാക്കുന്നതിനായി കൊച്ചി വി.പി.എസ് ലേക്ക്‌ഷോർ ഹോസ്പിറ്റലിലെ ഓർത്തോപിഡിക്‌സ് ആൻഡ് സ്‌പോർട്‌സ് മെഡിസിൻ വിഭാഗം വികസിപ്പിച്ചെടുത്ത പുതിയ കീഹോൾ സർജിക്കൽ പ്രക്രിയയ്ക്ക് ഇന്റർനാഷനൽ സൊസൈറ്റി ഒഫ് ആർത്രോസ്‌കോപി നീ സർജറി ആൻഡ് ഓർതോപിഡിക് സ്‌പോർട്‌സ് മെഡിസിന്റെ (ഇസാകോസ്) അംഗീകാരം. ഓർത്തോപിഡിക് ടീം ലിഗമെന്റിന്റെ പരിക്കിനുള്ള ചികിത്സയിൽ കഴിഞ്ഞ മൂന്നുവർഷമായി ഈ നൂതനരീതി ഉപയോഗിച്ചു വരുന്നുണ്ട്. ഇതേത്തുടർന്നാണ് പെർക്യുടേനിയസ് ആർത്രോസ്‌കോപിക് അസിസ്റ്റഡ് നീ മീഡിയൽ കൊലാറ്റെറൽ ലിഗമെന്റി റിപ്പയർ എ നോവൽ ടെക്‌നിക് ആൻഡ് റിസൽറ്റ്‌സ് എന്ന ഗവേഷണ പ്രബന്ധം ഇസാകോസിന്റെ അനുമതിയ്ക്കായി സമർപ്പിച്ചത്.
വി.പി.എസ് ലേക്ക്‌ഷോർ ഓർത്തോപിഡിക്‌സ് വിഭാഗം തലവൻ ഡോ ജേക്കബ് വർഗീസ്, സീനിയർ കൺസൾട്ടന്റ് ഡോ. അപ്പു ബെന്നി തോമസ്, സീനിയർ കൺസൾട്ടന്റ് റേഡിയോളജി ഡോ. ജൂലിയോ ചാക്കോ കണ്ടത്തിൽ, ഡോ ജോർജ് ജേക്കബ്, ഡോ. എ.എൻ. സുകേഷ് എന്നിവർ സമ്മേളനത്തിൽ സംബന്ധിച്ച് പുതിയ സർജിക്കൽ പ്രക്രിയ വിശദീകരിച്ചു.