വൈപ്പിൻ: വി.എഫ്.എഫ് 2021നോടനുബന്ധിച്ച ഫോക്‌ലോർ ഫിലിം ഫെസ്റ്റിവൽ ചെറായി സഹോദരൻ സ്മാരക മന്ദിരം ഹാളിൽ തിരക്കഥാകൃത്ത് ജോൺപോൾ ഉദ്ഘാടനം ചെയ്തു. ഷെരീഫ് ഈസ സംവിധാനം ചെയ്ത ആദിവാസി ജീവിതം ഇതിവൃത്തമായ 'കാന്തൻ' ആണ് ഉദ്ഘാടനചിത്രമായി പ്രദർശിപ്പിച്ചത്. മനോജ് കാന ഒരുക്കിയ 'ചായില്യം', ഫറൂഖ് അബ്ദുൾ റഹ്മാൻ സംവിധാനം ചെയ്ത 'കളിയച്ഛൻ' എന്നിവ മേളയിൽ പ്രദർശിപ്പിച്ചു. കേരള ലളിതകലാ അക്കാഡമിയുടെ സഞ്ചരിക്കുന്ന ചിത്രശാല വളപ്പ് ബീച്ചിൽ പ്രദർശനം നടത്തി.