photo
പുന്നാരച്ചെപ്പ്' ബാലസാഹിത്യ കവിതാ സമാഹാരം അഡ്വ. പി.കെ.ഉണ്ണികൃഷ്ണൻ പ്രകാശനം ചെയ്യുന്നു

വൈപ്പിൻ: സാഹിത്യപ്രവർത്തക സ്വാശ്രയസംഘത്തിന്റെ ആഭിമുഖ്യത്തിൽ ചെറായിയിൽ ജോസ് ഗോതുരുത്തിന്റെ 'പുന്നാരച്ചെപ്പ്' ബാലസാഹിത്യ കവിതാസമാഹാരം പറവൂർ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് അജിത്കുമാർ ഗോതുരുത്തിന് നൽകി അഡ്വ. പി.കെ.ഉണ്ണിക്കൃഷ്ണൻ പ്രകാശനം ചെയ്തു. ചെറുകഥാകൃത്തും നോവലിസ്റ്റുമായ ജോസഫ് പനക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ബാബു മുനമ്പം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. രേഖ ദേവദാസ്, ദേവദാസ് ചേന്ദമംഗലം, തലപ്പിള്ളി വിശ്വനാഥൻ, വിവേകാനന്ദൻ മുനമ്പം, സുരേഷ് കാനപ്പിള്ളി, ഗിരീഷ് കുമാർ, എൻ.എം.സന്തോഷ്, ജോസ് ഗോതുരുത്ത് എന്നിവർ സംസാരിച്ചു.