വൈപ്പിൻ: ഫോക്ക്‌ലോർ ഫെസ്റ്റിൽ ഇനി വൈവിദ്ധ്യമാർന്ന സാംസ്‌കാരികാഘോഷങ്ങളുടെ പകലിരവുകൾ. വിവിധ കേന്ദ്രങ്ങളിലായി നൃത്തനൃത്യങ്ങളും ഏകാംഗ നാടകം, കരോൾ, ചവിട്ടുനാടകം, മാപ്പിളപ്പാട്ട്, ഗസൽ സന്ധ്യ, തെയ്യം, തിറ എന്നിവയെല്ലാം മണ്ഡലത്തിലെ വിവിധകേന്ദ്രങ്ങളിലായി അരങ്ങിലെത്തും. സംസ്‌കാരികാഘോഷങ്ങൾ ഇന്ന് നായരമ്പലം ഭഗവതി വിലാസം സ്‌കൂൾ മൈതാനത്ത് വൈകിട്ട് നാലിന് കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും.

ഡോ. കെ എസ് പുരുഷൻ മുഖ്യാതിഥിയാകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ്, സെബി നായരമ്പലം തുടങ്ങിയവർ പങ്കെടുക്കും. കാലടി ശ്രീശങ്കര സംസ്‌കൃത സർവ്വകലാശാല ഭരതനാട്യം, മോഹിനിയാട്ടം വിഭാഗങ്ങളുടെ നൃത്താവതരണമാണ് ആദ്യം നടക്കുക. ആർ.എൽ.വി. സിന്ധു, ആർ.എൽ.വി. രാമകൃഷ്ണൻ, ഡോ. ദിവ്യ നെടുങ്ങാടി, അനുപമ മേനോൻ, കലാമണ്ഡലം അശ്വതി, കലാമണ്ഡലം വേണി എന്നിവരുടെ നൃത്തങ്ങളും വേദിയിലെത്തും.
നാളെ കുഴുപ്പിള്ളി ബീച്ചിൽ കുടുംബശ്രീ ഭക്ഷ്യ വിപണന മേളയ്ക്ക് തുടക്കമാകും.