sndp

തൃക്കാക്കര: എസ്.എൻ.ഡി.പി 1587-ാം നമ്പർ തൃക്കാക്കര സൗത്ത് ശാഖ മന്ദിരത്തിന്റെ നിർമ്മാണത്തിനായി സഹായിച്ചവരെ ആദരിച്ചു. ആലുവ ഗുരുദീപം പഠന കേന്ദ്രം ഡയറക്ടർ ലാലൻ വിടാകുഴ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ്‌ ഉണ്ണി കാക്കനാട് അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി വിനീസ് ചിറക്കപടി, ശാഖ വൈസ് പ്രസിഡന്റ്‌ കെ.എൻ രാജൻ, വാർഡ് കൗൺസിലർ സി.സി വിജു, നേതാക്കന്മാരായ പ്രവീൺ ബാലൻ, മഹേഷ്‌ എം.എം,ഷാജി എൻ.ആർ, സജീഷ് സിദ്ധാർദ്ധൻ, ഷാൽവി ചിറക്കപടി, റെജി രാജൻ, സജീവൻ എം.എ, ഷാൽവി ചിറക്കപടി, ബിന്ദു രാധാകൃഷ്ണൻ, ഷൈല ശശി, ബിജോയ്‌ ഗോപാൽ, നീതു ഷാൽവി, അമ്പിളി ബിനീഷ്, സരിത അഭിലാഷ്, ശരത് ഹരിദാസ്, ഉദയൻ പൈനാക്കി എന്നിവർ നേതൃത്വം നൽകി. മൂന്നാം ഘട്ടത്തിലേക്ക് നിർമ്മിക്കുന്ന 2500 ചതുരശ്ര അടി വിസ്തീർണം വരുന്ന കെട്ടിടത്തിന്റെ നിർമ്മാണ ചെലവിലേക്കായി സ്വന്തം പേരിലും മാതാപിതാക്കളുടെ പേരിലും വിലയേറിയ സംഭാവനകൾ നൽകിയ ചന്ദ്രൻ, ക്യാപ്ടൻ രാധാകൃഷ്ണൻ, പ്രദീപ് മാളികയിൽ, മണി കൊറേശെരി, മാധവൻ, സലീം ഭാസ്കരൻ എന്നിവരെ നാരായണീയ ദർശനങ്ങളുടെ പ്രചാരകനായ ലാലൻ ആദരിച്ചു.