kklm

കൂത്താട്ടുകുളം:14-ാം പഞ്ചവത്സര പദ്ധതി പ്രകാരം പദ്ധതികൾ നടപ്പാക്കുന്നതിനുള്ള തയ്യാറുപ്പുകൾ തിരുമാറാടി പഞ്ചായത്തിലാരംഭിച്ചു. പുതിയ പദ്ധതിനിർദ്ദേശങ്ങൾ തയ്യാറാക്കുന്നതിനായി വർക്കിംഗ് ഗ്രൂപ്പുകൾ രൂപീകരിച്ചു. വർക്കിംഗ് ഗ്രൂപ്പുകളുടെ സംയുക്ത യോഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് രമ മുരളീധര കൈമൾ ഉദ്ഘാടനം ചെയ്തു. സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഒ.എൻ വിജയൻ സ്ഥിരം സമിതി അദ്ധ്യക്ഷരായ അനിത ബേബി, സാജു ജോൺ, സന്ധ്യാമോൾ പ്രകാശ്, സെക്രട്ടറി പി.ആർ. മോഹൻ കുമാർ, പ്ലാനിംഗ് സെക്രട്ടറി റെജി ജോസഫ് എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗങ്ങളായ സുനി ജോൺസൺ, നെവിൻ ജോർജ്, ആതിര സുമേഷ്, സി.വി. ജോയി, ആലീസ് ബിനു, കെ.കെ. രാജ്കുകുമാർ, എം.സി. അജി, ബീന ഏലിയാസ് എന്നിവരും നിർവഹണ ഉദ്യോഗസ്ഥരും വർക്കിംഗ് ഗ്രൂപ്പുകൾക്ക് നേതൃത്വം നൽകി.