villege-tourism-fest
ചേരാനല്ലൂർ വില്ലേജ് ടൂറിസം ആന്റ് ഷോപ്പിംഗ് ഫെസ്റ്റിവെൽ ടി.ജെ.വിനോദ് എം.എൽ.എ.ഉദ്ഘാടനം ചെയ്യുന്നു.

ചേരാനല്ലൂർ: ചേരാനല്ലൂർ ബ്ലൂ ബസാറിൽ പതിനൊന്നു ദിവസം നീണ്ടു നിൽക്കുന്ന വില്ലേജ് ടൂറിസം ആൻഡ് ഷോപ്പിംഗ് ഫെസ്റ്റിവെലിന് ടി.ജെ.വിനോദ് എം.എൽ.എ. തിരിതെളിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേഷ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം യേശുദാസ് പറപ്പിള്ളി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആരിഫ മുഹമ്മദ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷിമ്മി ഫ്രാൻസിസ്, വാർഡംഗം റിനി ഷോബി, പഞ്ചായത്തംഗംങ്ങളായ ടി.ആർ.ഭരതൻ, ബെന്നി ഫ്രാൻസിസ്, ശശി, ചേരാനല്ലൂർ ബ്ലൂ ബസാർ മാനേജിംഗ് പാർട്ണർ പോൾ ആന്റണി ബാവേലി, ഡയറക്ടർമാരായ വി.പി.ഡെന്നി, ജിബിൻ എൻ.ജോൺ, പഞ്ചായത്ത് സെക്രട്ടറി ഉണ്ണികൃഷ്ണൻ, സി.ഡി.എസ്. ചെയർപേഴ്സൺ ശാന്തി തുടങ്ങിയവർ സംസാരിച്ചു. ചേരാനല്ലൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവർ സഹകരിച്ച് നടത്തുന്ന ഫെസ്റ്റിന്റെ ഭാഗമായി നാടൻ ഭക്ഷ്യമേള, പഴയകാല സവാരികൾ, വനാന്തര കാഴ്ചകൾ, അമ്യൂസ്‌മെന്റ് പാർക്ക്, അനിമൽ പ്ലാനറ്റ്, മീൻ ചാകര, പ്രൊഫഷണൽ കലാസന്ധ്യകൾ, കുടുംബശ്രീ മേള, സാംസ്‌കാരിക സമ്മേളനം, കവിയരങ്ങ്, അഖില കേരള വടംവലി മത്സരം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.