pancharth
പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് വനിത സംരംഭങ്ങളുടെ പ്രവർത്തനോദ്ഘാടനം പ്രസിഡന്റ് ടി.വി.പ്രദീഷ് നിർവ്വഹിക്കുന്നു .

കാലടി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിൽ വനിതാസംരംഭങ്ങൾക്ക് തുടക്കമായി. ശ്രീമൂലനഗരത്ത് ബിസ്മി ഗാർമന്റ്സ് എന്ന സ്ഥാപനമാണ് പ്രവർത്തനമാരംഭിച്ചത്. യൂണിറ്റിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സി.മാർട്ടിൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ഷബീർ അലി, വാർഡ് മെബർ സി.പി. മുഹമ്മദ്, മെബർമാരായ പി.കെ.ബിജു.കെ.പി.സുകുമാരൻ ബ്ലോക്ക് ഇൻഡസ്ടിയൽ ഓഫീസർ ജോബി, ബ്ലോക്ക് ആസൂത്രണ സമിതിയംഗം പി.മനോഹരൻ യൂണിറ്റ് ഭാരവാഹികളായ ഉമൈബ,റഹ്മത്ത് എന്നിവർ സംസാരിച്ചു.