പറവൂർ: പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് കേഡറ്റുകൾ ട്രാഫിക്ക് ബോധവത്കരണം നടത്തി. കേഡറ്റുകൾ റോഡിലൂടെ ട്രാഫിക്ക് നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തിയാണ് ബോധവത്കരണം നൽകിയത്. സാന്താക്ളോസായി റോഡിലിറങ്ങിയ കേഡറ്റുകൾ നിരവധി ഡ്രൈവർമാർക്കാണ് ട്രാഫിക്ക് നിയമങ്ങൾ ഓർമ്മപ്പെടുത്തിയത്. സ്കൗട്ട് മാസ്റ്റർ കെ.എസ്. രാജേഷ്, ഗൈഡ് ക്യാപ്റ്റൻ എസ്.എസ് ഷിജ എന്നിവർ നേതൃത്വം നൽകി.