കൊച്ചി: കൊച്ചിയിൽ വിവിധയിടങ്ങളിലായി മൂന്ന് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. കെ. ജെ.മാക്സി എം.എൽ.എയുടെ ആസ്തിവികസന പ്രവർത്തനഫണ്ടിൽ നിന്നും അനുവദിച്ച തുക ചെലവഴിച്ചാണ് തോപ്പുംപടിയിൽ ഒന്നും ഫോർട്ടുകൊച്ചിയിൽ രണ്ടും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്. തോപ്പുംപടി വാലുമ്മൽ ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ കർമ്മം ബാബു യോഹന്നാൻ നിർവഹിച്ചു. കൗൺസിലർ കലിസ്റ്റ പ്രകാശൻ അദ്ധ്യക്ഷയായ യോഗത്തിൽ കൗൺസിലർ സോണി. കെ. ഫ്രാൻസിസ്, കെ.പി. പ്രതാപൻ, എം.കെ. അഭി, എ. കെ. അനൂപ്കുമാർ, കെ.വി രാധാകൃഷ്ണൻ, പി. ജെ ജോസഫ്, എം. കെ. സുനിൽകുമാർ എന്നിവർ സംസാരിച്ചു. ഫോർട്ട് കൊച്ചി വെളി മന്ദിരം പള്ളിപ്പരിസരത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് സ്വിച്ച് ഓൺ കർമ്മം സെന്റ് ജോസഫ് ചർച്ച് വികാരി ഫാ. തോമസ് ചുള്ളിക്കൽ നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ ബെനഡിക്റ്റ് ഫെർണാണ്ടസ് അദ്ധ്യക്ഷനായ യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ലാൽ,കെ. ജെ. ആന്റണി,മദർ സുപ്പീരിയർ സിസ്റ്റർ അഗസ്ത, എസ്. ഗോപാലൻ, എം.ജി. അലോഷി എന്നിവർ സംസാരിച്ചു. ഫോർട്ട്കൊച്ചി വെളി ഡോബിഘാന പരിസരത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് സ്വിച്ച് ഓൺ കർമ്മം വണ്ണാർ സമുദായം പ്രസിഡന്റ് മനോഹരൻ നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ ബെന്നി ഫെർണാണ്ടസ് അദ്ധ്യക്ഷനായ യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷീബ ലാൽ, ഹെഡി, ദിലീപ്,സെക്രട്ടറി രേഖ എന്നിവർ സംസാരിച്ചു.