കോലഞ്ചേരി: കലാകാരന്മാരുടെ കൂട്ടായ്മയായ നക്ഷത്രക്കൂട്ടം, കുന്നത്തുനാട്ടിലെ 8 പഞ്ചായത്തുകളിലെയും കലാകാരന്മാരെ ഉൾപ്പെടുത്തി സംഘടിപ്പിച്ച പരിപാടി ഉണർവ് കോലഞ്ചേരിയിൽ നടന്നു. കലാലയ ജി. റാവു, റോസ് മോഹൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പി.ജി. അനീഷ് അദ്ധ്യക്ഷനായി. മനോജ് കാരമൂട്, വി.പി. സജീന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം അഡ്വ. ഉമാമഹേശ്വരി, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.പി. വർഗീസ്, ഡീന ദീപക്, ഡിയോ ഗോപാലകൃഷ്ണൻ, മനോജ് ഗിന്നസ്, സുമേഷ് പഴന്തോട്ടം, അഭിനവ് സുഭാഷ്, ഉണ്ണി എസ്.നായർ തുടങ്ങിയവർ സംസാരിച്ചു.