dist-vollyball-boys
ജില്ലാ സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജേതാക്കളായ മൂത്തൂറ്റ് വോളിബോൾ അക്കാദമി ടീം.

പറവൂർ: ജില്ലാ സബ് ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ മൂത്തൂറ്റ് വോളിബാൾ അക്കാഡമിയും പെൺകുട്ടികളുടെ വിഭാഗത്തിൽ വൈപ്പിൻ വോളിബാൾ അക്കാഡമിയും ജേതാക്കളായി. ആൺകുട്ടികളുടെ വിഭാഗത്തിൽ പാല്യത്തുരുത്ത് വോളിക്ളബിനും പെൺകുട്ടികളുടെ വിഭാഗത്തിൽ മുത്തൂറ്റ് വോളിബാൾ അക്കാഡമിക്കുമാണ് രണ്ടാം സ്ഥാനം. മൂന്ന് ദിവസങ്ങളിലായി പറവൂർ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടന്നത്. വിജയികൾക്ക് എസ്.എൻ.വി സ്കൂൾ മാനേജറും എസ്.എൻ.ഡി.പി പറവൂർ യൂണിയൻ സെക്രട്ടറിയുമായി ഹരി വിജയൻ, യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ എന്നിവർ ചേർന്ന് ട്രോഫികൾ സമ്മാനിച്ചു. ക്യാഷ് അവാർ‌ഡുകൾ ഇന്ത്യൻ വോളിബോൾ ടീം പരിശീലകൻ ബിജോയ് ബാബു വിതരണം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് സി.പി. ജയൻ അദ്ധ്യക്ഷനായി. പി. ദേവരാജൻ, സി.എസ്. ജയദീപ്, ഗോപിനാഥ്, കണ്ണൻ കൂട്ടുകാട്, ടി.ആർ. ബിന്നി തുടങ്ങിയവർ പങ്കെടുത്തു.