അങ്കമാലി: അങ്കമാലി - മഞ്ഞപ്ര റോഡിന്റെ നിർമ്മാണത്തിലെ ക്രമക്കേടും അഴിമതിയും അന്വേഷിക്കണമെന്നും റോഡിനിരുവശവും കാനകൾ നിർമ്മിച്ച് തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ട് സി.പി.എം തുറവൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ സമരപരിപാടികൾ നടക്കും. ഉദ്ഘാടനം തലക്കോട്ട് പറമ്പിൽ സി.പി.എം ഏരിയാകമ്മിറ്റിയംഗം ജീമോൻ കുര്യൻ നിർവ്വഹിച്ചു. ഇന്നലെ വൈകിട്ട് ചേറും കവലയിൽ നടന്ന സമരം ഏരിയാ കമ്മിറ്റിയംഗം കെ.വൈ. വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ഇന്ന് കനാൽ കവലയിലും തുടർന്നുള്ള ദിവസങ്ങളിൽ കപ്പേള കവല, മൂപ്പൻ കവല, തുറവൂർകവല എന്നിവിടങ്ങളിലും പ്രതിഷേധ സമരം നടക്കുമെന്ന് ലോക്കൽ സെക്രട്ടറി കെ.പി.രാജൻ അറിയിച്ചു.