കോലഞ്ചേരി: അപൂർവ രോഗം ബാധിച്ച് ചികിത്സാസഹായം തേടുന്ന ദേവനന്ദയുടെ ശസ്ത്രക്രിയയ്ക്കായി ചൂണ്ടി മരംവെട്ട് തൊഴിലാളി യൂണിയൻ സ്വരൂപിച്ച തുക കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ അച്ഛൻ അനിൽകുമാറിന് കൈമാറി. നിയോജകമണ്ഡലം പ്രസിഡന്റ് പി.ഡി. സന്തോഷ്‌കുമാർ, എം.എസ്. മുരളീധരൻ, എൻ.എൻ. രാജൻ, ജോൺ ജോസഫ്, എം.കെ. സത്യവ്രതൻ, വി.സി. പ്രഭാകരൻ, സുഭാഷിണി നീലകണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.