കോതമംഗലം: പല്ലാരിമംഗലം, കവളങ്ങാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വള്ളക്കടവ് - പരീക്കണ്ണി പാലത്തിന്റെ അപ്രോച്ച് റോഡ് ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് 18 ലക്ഷം രൂപ ചെലവഴിച്ചാണ് അപ്രോച്ച് റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. പ്രദേശത്തെ ജനങ്ങളുടെ ഏറെ കാലമായിട്ടുള്ള ഒരു ആവശ്യമാണ് ഇപ്പോൾ പൂർത്തീകരിക്കപ്പെട്ടിട്ടുള്ളതെന്ന് എം.എൽ.എ പറഞ്ഞു.