board

കിഴക്കമ്പലം: നിർമ്മാണം പൂർത്തിയാകുന്ന പൊതുമരാമത്ത് റോഡുകളിൽ പരിപാലനകാലാവധി പ്രദർശിപ്പിക്കുന്ന ബോർഡ് സ്ഥാപിക്കുന്നതിന്റെ കുന്നത്തുനാട് നിയോജക മണ്ഡലം തല ഉദ്ഘാടനം അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ നിർവഹിച്ചു. വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗോപാലകൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ അൽസാർ അലി, അബ്ദുൽ ഹമീദ്, പി.എം. നാസർ, വി.എം. ഷംനാദ്, എക്‌സിക്യൂട്ടീവ് എൻജിനീയർ ഷിജി കരുണാകരൻ, അസി.എക്‌സി.എൻജിനീയർ ദേവകുമാർ, അസി. എൻജിനീയർ സരിക തുടങ്ങിയവർ പങ്കെടുത്തു. 2.5 കോടി രൂപ മുടക്കി പൊതുമരാമത്ത് വകുപ്പ് നിർമ്മാണം പൂർത്തീകരിച്ച കുന്നുവഴി - കിഴക്കമ്പലം റോഡിലാണ് ബോർഡ് സ്ഥാപിച്ചത്. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ജനകീയ ഇടപെടൽ സാദ്ധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോർഡുകൾ സ്ഥാപിക്കുന്നത്.