sndp

അങ്കമാലി: തുറവൂർ എസ്.എൻ.ഡി.പി.ശാഖാ പ്രവർത്തനത്തിന്റെ 75 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി ശാഖാ മന്ദിരത്തിന്റെ മുകളിൽ നിർമ്മിച്ച പ്ലാറ്റിനം ജൂബിലി ഹാൾ ഉദ്ഘാടനം ചെയ്തു. ഡോ. പല്പു മെമ്മോറിയൽ പ്ലാറ്റിനം ജൂബിലി ഹാളിന്റെ ഉദ്ഘാടനം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ സജിത്ത് നാരായണൻ നിർവ്വഹിച്ചു.ശാഖ പ്രസിഡന്റ് കെ.ടി.ഷാജി അദ്ധ്യക്ഷനായി. മഹാകവി കുമാരനാശാന്റെ ഫോട്ടോ യൂണിയൻ യൂത്ത് മൂവ്മെന്റ് കൺവീനർ അഭിജിത്ത് ഉണ്ണികൃഷ്ണൻ അനാച്ഛാദനം ചെയ്തു. ശാഖാ ഭാരവാഹികളായ രാജീവ്, എൻ.വി.സുഭാഷ് ,സുരേഷ്, ടി.എൻ.ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.