malabar-cements

കൊച്ചി: മലബാർ സിമന്റ്സിലെ ഫ്ളൈ ആഷ് ഇറക്കുമതി അഴിമതിക്കേസിൽ ഒന്നാം പ്രതിയായ മുൻ ലീഗൽ അഡ്വൈസർ പ്രകാശ് ജോസഫിനെതിരായ വിശ്വാസവഞ്ചന, സ്വത്ത് ക്രമക്കേട് കുറ്റങ്ങൾ ഹൈക്കോടതി റദ്ദാക്കി. എന്നാൽ അനധികൃത നേട്ടമുണ്ടാക്കിയെന്ന കുറ്റത്തിലും ഗൂഢാലോചനക്കുറ്റത്തിലും വിചാരണക്കോടതിക്ക് നടപടി തുടരാമെന്നും ജസ്റ്റിസ് ആർ. നാരായണ പിഷാരടി വ്യക്തമാക്കി. കുറ്റപത്രം റദ്ദാക്കാൻ പ്രകാശ് ജോസഫ് നൽകിയ ഹർജിയിലാണ് വിധി. യക്തമാക്കി.