panchayat

കാലടി: മഞ്ഞപ്ര ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ, കിണർ മെയിന്റനൻസ്, ക്ഷീര കർഷകർക്ക് പാലിന് സബ്സിഡി എന്നിവ വിതരണം ചെയ്തു. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസാ ഷാജൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് ബിനോയ് ഇടശ്ശേരി, വാർഡ് മെമ്പർമാരായ സി.വി അശോക് കുമാർ, സൗമിനീശശീന്ദ്രൻ, വൽസലാകുമാരി വേണു, സീന മാർട്ടിൻ, ത്രേസ്യാമ്മ ജോർജ്ജ്, ഷെമിതാ ബിജോ, വി.ഇ.ഒ അമ്പിളി കെ.എം, ഐ.സി.ഡി.എസ് സൂപ്പർവൈസർ സീന ഉത്തമൻ, ടി.ജി.മധുസൂധനൻ എന്നിവർ പങ്കെടുത്തു.