മൂവാറ്റുപുഴ: കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ (എ ഐ ടി യു സി) മൂവാറ്റുപുഴ ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊഴിലാളി മുന്നേറ്റ ജാഥ നടത്തി. പ്രമോഷനുകൾ നൽകുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, പെൻഷൻ പ്രായം വർദ്ധിപ്പിക്കുക, കരാർ വ്യവസ്ഥകൾ പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ജാഥ. കോതമംഗലം നമ്പർ വൺ സെക്ഷനിൽ നിന്ന് ആരംഭിച്ച ജാഥ എ.ഐ.ടി.യുസി. സംസ്ഥാന വർക്കിംഗ് കമ്മറ്റി അംഗം അഡ്വ.സി.കെ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ ജേക്കബ് ലാസർ ജാഥാ ക്യാപ്ടൻ പി.എസ്. സ്റ്റാലിൻ തുടങ്ങിയവർ സംസാരിച്ചു. പിറവത്ത് നടന്ന സമാപന സമ്മേളനം എ.ഐ.ടി.യു.സി. മണ്ഡലം സെക്രട്ടറി എം.എം.ജോർജ്ജ് ഉദ്ഘാടനം ചെയ്യ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ സി മണി സംസാരിച്ചു .വിവിധ കേന്ദ്രങ്ങളിൽ ജാഥാ സ്റ്റാലിൻ പി. എസ്, കെ.കെ.ഗിരീഷ്, കലാമോൾ പി.എം, സുരേഷ് എൻ.എൻ, ജിനിഷ് കുമാർ പി.എൻ തുടങ്ങിയവർ സംസാരിച്ചു.