കൊച്ചി: ആയുഷ് ജനകീയ ഐക്യവേദി സംസ്ഥാന കൺവെൻഷൻ നാളെ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ പാലാരിവട്ടം എസ്.എൻ.ഡി.പി ഹാളിൽ നടക്കും. ഡോ. ഈപ്പൻ കോശി ഉദ്ഘാടനം ചെയ്യും. ആയുഷ് ഐക്യവേദി ചെയർമാൻ അഡ്വ. പി.എ. പൗരൻ അദ്ധ്യക്ഷത വഹിക്കും. കൊവിഡും മനുഷ്യാവകാശപ്രശ്നങ്ങളും എന്ന വിഷയത്തിൽ സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ. എം.പി മത്തായി, അഡ്വ. ജോൺ ജോസഫ്, എ. സലാഹുദ്ദീൻ, ഡോ.ബാബു ജോസഫ്, ഡോ. ജേക്കബ് വടക്കാഞ്ചേരി, ഡോ. ദിനേശ് കർത്ത എന്നിവർ നേതൃത്വം നൽകും.