കാലടി: എറണാകുളം ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറിയായിരുന്ന പി.കെ.സ്വാമിനാഥൻ അനുസ്‌മരണ പരിപാടി പാറപ്പുറം വൈ.എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. കാഞ്ഞൂർ പഞ്ചായത്ത് ലൈബ്രറി സമിതി കൺവീനർ എ.എ.സന്തോഷ് ഭരണഘടന കാവലും കരുതലും സെമിനാർ അവതരിപ്പിച്ച് ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം പി.തമ്പാൻ അനുസ്മരണ പ്രഭാഷണം നടത്തി. എം.ബി.ബി.എസ്. ഉന്നത വിജയം നേടിയ ഡോ.അജയ് സജീവൻ, ബി.എ.എം.എസ്. ഉന്നത വിജയം നേടിയ ഡോ.കെ.പി.സേതുലക്ഷ്മി, അക്ഷര സ്ഫുടത മത്സരത്തിൽ വിജയിച്ച കാർത്തിക്, ഗണേഷ് ഷോയ് എന്നിവരെ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി.അംഗം വി.കെ.അശോകൻ അനുമോദിച്ചു. കിഴക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ഐ.ശശി മുഖ്യ പ്രഭാഷണം നടത്തി. ജിതേന്ദ്ര, ജൈത്ര ജെമിനി എന്നിവർ ഗാനം ആലപിച്ചു. മിഥുൻപ്രകാശ്, ജെമിനി ഗണേശൻ, രാജേഷ് കുമാർ, അഡ്വ.പി.ആർ.അജയ്, അശ്വതി ഷൈ, കെ.ജെ.അഖിൽ, പി.പി.സിബി എന്നിവർ സംസാരിച്ചു. കെ.എസ്.സ്വാമിനാഥൻ അദ്ധ്യക്ഷനായി.