fg

തൃക്കാക്കര: തൃക്കാക്കര നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന പ്രദേശത്ത് ഇന്ന് ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ അന്തരിച്ച തൃക്കാക്കര എം.എൽ.എ പി.ടി. തോമസിന്റെ ഭൗതികദേഹം തൃക്കാക്കര നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് വയ്ക്കുമ്പോൾ പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാം.