കൊച്ചി: വെണ്ണല സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആലിൻചുവട് വെട്ടിയൂർ മഠം ക്ഷേത്രത്തിന് സമീപം ക്രിസ്മസ് പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കേക്ക് പച്ചക്കറി മേള ആരംഭിച്ചു. 900, 450 ഗ്രാം കേക്കുകൾ പൊതുമാർക്കറ്റിലേക്കാൾ 20 ശതമാനം വിലക്കുറവിൽ ഇവിടെ നിന്ന് ലഭ്യമാണ്. പച്ചക്കറിക്കും പൊതുമാർക്കറ്റിലെ വിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് വിൽപ്പന. മേള ജനുവരി 2ന് സമാപിക്കും. ഷോപ്പ് എംപ്ലോയീസ് സഹകരണ സംഘം വൈസ് പ്രസിഡന്റ് കെ.ടി. സാജന് ആദ്യവിൽപ്പന നടത്തി ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. എസ്. മോഹൻദാസ്, കെ.ജി.സുരേന്ദ്രൻ, ടി.എസ്.ഹരി, ടി.ആർ.നമകുമാരി, ടി.സി.മായ എന്നിവർ സംസാരിച്ചു.