live-fish-market
കോരാമ്പാടം സഹകരണ ബാങ്കിന്റെ ലൈവ് ഫിഷ് മാർക്കറ്റ് കോതാട് എസ്. ശർമ്മ ഉദ്ഘാടനം ചെയ്യുന്നു

കടമക്കുടി: കോരാമ്പാടം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ 'ലൈവ് ഫിഷ് മാർക്കറ്റ്' കണ്ടെയ്‌നർ റോഡിൽ കോതാട് ആരംഭിച്ചു. മുൻ മന്ത്രി എസ്. ശർമ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഹരോൾഡ് നിക്കോൾസൺ അദ്ധ്യക്ഷനായി. കൊച്ചി സി.എം.എഫ്.ആർ.ഐ മാരികൾച്ചർ ഡിവിഷൻ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. രമാ മധു, ഡോ. കെ. മധു, കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസെന്റ്, വൈസ് പ്രസിഡന്റ് വിപിൻ രാജ്, ഓർഗാനിക് കേരള ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ കൺവീനർ എം.എം. അബ്ബാസ്, ബാങ്ക് ബോർഡ് മെമ്പർമാരായ കെ.എസ്. ബാബുരാജ്, എം.വി. ഷാജി എന്നിവർ പ്രസംഗിച്ചു. ഇന്നും നാളെയും തുടരുന്ന വിപണിയിൽ കൂടുമത്സ്യകൃഷി വിളവെടുപ്പിൽ നിന്നു നേരിട്ടെത്തിച്ച മായമില്ലാത്ത കാളാഞ്ചി, കരിമീൻ, പിലോപ്പി മത്സ്യങ്ങൾ വില്പനയ്ക്കുണ്ടാകും. ഫോൺ: 9526234116