
കൊച്ചി: കടമ്പ്രയാർ മലിനീകരണത്തിനെതിരെയുള്ള പോരാട്ടത്തിലായിരുന്നു ഏറ്റവും ഒടുവിൽ പി.ടി. ഇത് ഡോക്യുമെന്ററിയാക്കുന്ന ചുമതല അദ്ദേഹത്തിന്റെ ഉറ്റചങ്ങാതിയും നടനും സിനിമാപ്രവർത്തകനുമായ രവീന്ദ്രൻ ഏറ്റെടുത്തു. 'കടമ്പ്രയാർ ഒഴുകുന്നു, ശാന്തമായി" എന്ന ചിത്രം പൂർത്തിയായി കഴിഞ്ഞു. പി.ടിക്ക് അന്ത്യാഞ്ജലിയായി ചിത്രം സമർപ്പിക്കാനാണ് രവീന്ദ്രന്റെ തീരുമാനം.