കോലഞ്ചേരി: ക്ഷീരവികസന വകുപ്പിന്റെയും വടവുകോട് ബ്ളോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ
28 ചൊവ്വാഴ്ച പൂതൃക്ക ആർക്ക് കൺവെൻഷൻ സെന്ററിൽ ക്ഷീരസംഗമം നടക്കും. ഉച്ചയ്ക്ക് 12ന് ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം നിർവഹിക്കും. അഡ്വ.പി.വി.ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷനാകും. മികച്ച ക്ഷീരകർഷകനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ആദരിക്കും. മുതിർന്ന ക്ഷീരകർഷകനെ ക്ഷീര വികസനവകുപ്പ് ഡെപ്യൂട്ടിഡയറക്ടർ പി.പി. ബിന്ദുമോൾ ആദരിക്കും. മികച്ച ക്ഷീരസംഘത്തിന് മിൽമ ചെയർമാൻ ജോൺ തെരുവത്ത് പുരസ്കാരം നൽകും.