കോലഞ്ചേരി: വൈ​റ്റ് പേപ്പർ വർക്ക്ഷീ​റ്റ് നിർമാണ ശില്പശാല സംഘടിപ്പിച്ചു. നാല്,ഏഴ് ക്ലാസുകളിലെ കുട്ടികളിലുണ്ടായ പഠനവിടവുകൾ കണ്ടെത്തി പരിഹരിക്കുന്നതിനും ഇവരെ എൽ.എസ്.എസ്, യു.എസ്.എസ് സ്‌കോളർഷിപ്പിനായി തയ്യാറാക്കുന്നതിനും വേണ്ടി കോലഞ്ചേരി ഉപജില്ലയുടെ നേതൃത്വത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്. കിഴക്കമ്പലം ഞാറള്ളൂർ ബേദ്‌ലഹേം ദയറാ ഹൈസ്‌കൂളിൽ നടന്ന ശില്പശാല സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്​റ്റർ ക്രിസ്​റ്റീന ഉദ്ഘാടനം ചെയ്തു. ടീച്ചേഴ്‌സ് ക്ലെബ് സെക്രട്ടറി ടി.ടി. പൗലോസ്, റെനി ജേക്കബ് ,അൻസു എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.