കൊച്ചി: ലോക്‌ താന്ത്രിക് ജനതാദൾ സംസ്ഥാന ഭാരവാഹികളുടെയും ജില്ലാപ്രസിഡന്റുമാരുടെയും യോഗം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് എറണാകുളം ചിറ്റൂർ റോഡ് വൈ.എം.സി.എയിൽ നടക്കും. എം.വി. ശ്രേയാംസ് കുമാർ എം.പി അദ്ധ്യക്ഷനാകും. സംസ്ഥാന കമ്മിറ്റിയോഗം ചൊവ്വാഴ്ച രാവിലെ 10ന് സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം കെ.കെ. ഇന്റർ നാഷണൽ ഹോട്ടലിൽ ചേരുമെന്ന് സംസ്ഥാന ജനറൽസെക്രട്ടറി സണ്ണി തോമസ് അറിയിച്ചു.