1

തൃക്കാക്കര: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി അയ്യനാട് സഹകരണ ബാങ്ക് ഗ്രോബാഗുകൾ വിതരണം ചെയ്തു. ഗ്രോബാഗ് വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ.ആർ. ജയചന്ദ്രൻ നിർവ്വഹിച്ചു. ഗ്രോബാഗ് ഒന്നിന് തൈ ഉൾപ്പെടെ 45 രൂപയാണ് വില. ഡയറക്ടർ ബോർഡ് അംഗങ്ങളായ ടി.എ.സുഗതൻ, ഇ.എം. മജീദ്, ലിസി മത്തായി, വിശ്വംഭരൻ, കെ.എസ്. ജയേഷ്, സെക്രട്ടറി എ.എൻ. രാജമ്മ എന്നിവർ സംസാരിച്ചു.