മരട്: എസ്.എൻ.ഡി.പി യോഗം 1522 -ാം നമ്പർ മരട് നോർത്ത് ശാഖ വക തുരുത്തി ഭഗവതി ക്ഷേത്രത്തിൽ ശാസ്താംപാട്ടും ദേശവിളക്കും നാളെ (ശനി) നടക്കും. രാവിലെ 6ന് ഗണപതിഹോമം. വൈകിട്ട് 6.30നും 9.30നും ശാസ്താംപാട്ട്. 8ന് ദീപാരാധന. തുടർന്ന് അന്നദാനം. 12ന് തുരുത്തി ടെമ്പിൾ റോഡിന്റെ വടക്കേ അറ്റത്ത് നിന്ന് എതിരേൽപ്പ് .